കടലിൽ ആളില്ലാതെ ഒഴുകി നടക്കുന്ന വള്ളം കരയിലെത്തിച്ചു.. കണ്ടത് ഫോണും ചെരിപ്പും.. പക്ഷെ ആളെ കണ്ടെത്താനായില്ല…

വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ തൊഴിലാളിയെ കാണാതായി. പള്ളം സ്വദേശിയും വിഴിഞ്ഞം തെന്നൂർക്കോണം കുഴിവിള നിവാസിയുമായ ബെൻസിംഗറി(39)നെയാണ് കടലിൽ കാണാതായത്. ഇന്നലെ വൈകിട്ട് മത്സ്യബന്ധനത്തിന് പോയ ഇയാളെ ഇന്ന് രാവിലെയാണ് കാണാതായത്.ഇതിനിടെ വിഴിഞ്ഞം ഹാർബറിൽ നിന്നു രണ്ടര കിലോമീറ്റർ അകലെയായി കടലിൽ ആളില്ലാതെ ഒഴുകി നടന്ന വള്ളം കണ്ട മറ്റ് തൊഴിലാളികൾ വിവരം അറിയിച്ചു. പിന്നാലെ വിഴിഞ്ഞം കോ‌സ്റ്റൽ, ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെന്‍റ് വിഭാഗങ്ങൾ സ്ഥലത്തെത്തി. തുടര്‍ന്ന് വള്ളം കരയിലെത്തിച്ചു. വള്ളത്തിനുള്ളിൽ നിന്ന് മൊബൈൽ ഫോണും ചെരുപ്പും കണ്ടെടുത്തതായി കോസ്റ്റൽ പൊലീസ് പറഞ്ഞു.

വളളത്തിൽ നിന്നും ലഭിച്ച രേഖകളിൽ നിന്നുമാണ് കാണാതായ ആളെ തിരിച്ചറിഞ്ഞത്. ഇയാൾക്കായി കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സസ്മെന്‍റ്, കോസ്‌റ്റ് ഗാർഡ് എന്നിവ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെ രാവിലെ തിരച്ചിൽ തുടരും. മുങ്ങൽ വിദഗ്ധരുടെ സേവനവും നാവിക സേനയുടെ സഹായവും തേടിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button