സ്കൂട്ടറിൽ തട്ടി ലോറി.. റോഡിലേക്ക് വീണ യുവതിയുടെ തലയിലൂടെ കയറിയിറങ്ങി….

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി മത്സ്യം കൊണ്ടുപോവുകയായിരുന്ന ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് നല്ലളം സ്വദേശി സുഹറയാണ് മരിച്ചത്.കണ്ണഞ്ചേരിയില്‍ പെട്രോള്‍ പമ്പിന് സമീപത്തായി ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
സുഹറയും സ്‌കൂട്ടറില്‍ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ലോറി തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട സുഹറ ലോറിക്കടിയില്‍ അകപ്പെടുകയായിരുന്നു.യുവതിയുടെ ശിരസ്സിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി. സുഹറ സംഭവസ്ഥലത്ത് തന്നെ മരിച്ചു.



