ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി.. ആദ്യമായി ഒരു…
ആലപ്പുഴ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ സ്ഥാപിച്ചിട്ടുള്ള അമ്മതൊട്ടിലിലേക്ക് ഒരു അതിഥി കൂടി എത്തി. ഇന്ന് ഉച്ചയ്ക്ക് 1 .30 നാണ് 3കിലോ 115 ഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞ് എത്തിയത്.ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ആദ്യമായി എത്തിയ ആണ്‍കുഞ്ഞാണ് ഇത്.
ജില്ലയിലെ അമ്മ തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ്.കുഞ്ഞ് ഇപ്പോള്‍ ആലപ്പുഴ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ നീരിക്ഷണത്തിലാണ്. വൈദ്യപരിശോധനയിൽ കുഞ്ഞിന് ആരോഗ്യപ്രശ്നം ഒന്നുമില്ലെങ്കിൽ ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭിക്കുന്നതോടെ ശിശുക്ഷേമ സമിതിയുടെ ശിശുപരിചരണ കേന്ദ്രത്തിലേക്കു മാറ്റും. അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്.