അനധികൃതമായി പടക്കം സൂക്ഷിച്ച വീടിന് തീപിടിച്ചു.. വീട്ടിലുണ്ടായിരുന്നത്..

പാലക്കാട് കാവശ്ശേരി തെന്നിലാപുരം കിഴക്കേത്തറയിൽ അനധികൃതമായി പടക്കം സൂക്ഷിച്ച വീടിന് തീപിടിച്ചു. പടക്കനിർമ്മാണം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി കാളി മുത്തുവിന് ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ആനമാറി സ്വദേശി പ്രേമയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. സംഭവ സമയം കാളി മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. കുടത്തിൽ വെള്ളം കൊണ്ടുവന്ന് ഒഴിച്ച് തീയണയക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാൾക്ക് പൊള്ളലേറ്റത്. തീയും പുകയും ഉയരുന്നത് കണ്ട പ്രദേശവാസികളാണ് പൊലീസിനേയും അഗ്നിരക്ഷാ സേനയേയും വിവരം അറിയിച്ചത്.

Related Articles

Back to top button