കിണർ വൃത്തിയാക്കുന്നതിനിടെ തല കറങ്ങി.. നേരെ കിണറ്റിലേക്ക്.. ഒടുവിൽ രക്ഷകരായി…
കിണറ്റിൽ അകപ്പെട്ട ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നെടുമങ്ങാട് അരശുപറമ്പ് ജയോദയത്തിൽ ശശികുമാർ (62) ആണ് കിണറ്റിൽ വീണത്. രാവിലെ 11മണിയോടെയാണ് സംഭവം. സ്ട്രോക്ക് വന്നിട്ടുള്ള ആളാണ്. സംസാരിക്കാൻ ബുദ്ധിമുട്ടാണ്. ഇരുമ്പ് വല മാറ്റി കിണർ വൃത്തിയാക്കുന്നതിനിടെ തല കറങ്ങി കിണറ്റിലേക്ക് വീഴുകയായിരുന്നു. നെടുമങ്ങാട് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി