പാസഞ്ചർ ട്രെയിനിന്റെ അടിവശത്ത് പുക.. പരിഭ്രാന്തി.. റെയിൽവെ ജീവനക്കാർ തീയണച്ചു….

കണ്ണൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ ആശങ്കയായി തീ. വൈകുന്നേരം കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ട്രെയിനിന്റെ അടിവശത്ത് തീ കണ്ടത്. ബ്രേക്ക് ബെൻഡിങ് മൂലം ഉണ്ടായ പുക എന്നാണ് പ്രാഥമിക നിഗമനം.വൈകീട്ട് 6.50 ഓടെയാണ് സംഭവം.

റെയിൽവേ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി. തീയണച്ച ശേഷം അര മണിക്കൂർ വൈകിയാണ് ട്രെയിൻ പിന്നീട് സർവീസ് ആരംഭിച്ചത്.

Related Articles

Back to top button