കോവളത്തിന് സമീപം തീപിടിത്തം…

തിരുവനന്തപുരം: കോവളത്തിന് സമീപം തീപിടിത്തം. ഗ്രോവ് ബീച്ചിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തീപിടിച്ചത്. മൂന്ന് എക്കറോളം വരുന്ന സ്ഥലത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യം അടക്കമാണ് തീപിടിച്ച് കത്തി പ്രദേശമാകെ പുക ഉയർന്നത്.
സമീപത്തെ ഉത്സവവുമായി ബന്ധപ്പെട്ട് പറമ്പിൽ കത്തിച്ചപടക്കത്തിൽ നിന്ന് തീ പടർന്നതാണ് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. സമീപത്തെ ലീലാ ഹോട്ടലിലും, ബീച്ചിലും ഉണ്ടായിരുന്ന വിദേശികൾ അടക്കമുള്ളവർ തീ ആളുന്നത് കണ്ട് പരിഭ്രാന്തരായി. പലർക്കും പുക ശ്വസിച്ച് ആസ്വസ്ഥത ഉണ്ടായി. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വിഴിഞ്ഞത്ത് നിന്നും ഫയർ ആന്റ് റെസ്ക്യൂ സേന എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Related Articles

Back to top button