കാഞ്ഞിരപ്പുഴ അണക്കെട്ടിന് സമീപം തീപിടിത്തം.. തീയണക്കാൻ ശ്രമം…
കാഞ്ഞിരപ്പുഴ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് പുൽക്കാടുകൾക്ക് തീപിടിച്ചു. ഇന്ന് രാത്രി പത്തരയോടെയാണ് തീപിടിത്തം ഉണ്ടായത്.തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.