തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വൻ തീപിടിത്തം; ഭൂരിഭാഗവും തടികൊണ്ട് നിർമ്മിച്ചത് തീപടരാൻ കാരണമായെന്ന് നാട്ടുകാർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വൻ തീപിടിത്തം. ഇടയാർ നാരകത്തറ ക്ഷേത്രത്തിലാണ് ഇന്നലെ രാത്രിയോടെ തീപിടിത്തം ഉണ്ടായത്. ക്ഷേത്രത്തോട് ചേർന്നുള്ള കലവറയിൽ തീപടരുകയായിരുന്നു. തീയണക്കാനായി നിരവധി ഫയർ എഞ്ചിനുകളാണ് സ്ഥലത്ത് എത്തിയത്.
7.30 ഓടെയാണ് തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്റെ ഭൂരിഭാഗവും നിർമിച്ചത് തടികൊണ്ടാണ്. അതുകൊണ്ടാണ് തീ പടരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.