കൊച്ചിയിൽ ഫർണിച്ചർ കടയിൽ തീപിടുത്തം

കൊച്ചി നോർത്ത് പാലത്തിന് സമീപം ടൌൺഹാളിന് സമീപത്തെ ഫർണിച്ചർ കടയിൽ തീപിടുത്തം. പുലർച്ചെ 3 മണിയോടെയാണ് ഫർണീച്ചർ കടയിൽ തീ പടർന്ന് പിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കി. സമീപത്ത് മൂന്നോളം പെട്രോൾ പമ്പുകൾ ഉള്ളത് ആശങ്കയുണ്ടാക്കിയിരുന്നു.
പഴയ കസേരകൾ നന്നാക്കി വിൽക്കുന്ന ഷോറൂമിനാണ് തീപിടിച്ചത്. വലിയ രീതിയിൽ തീ ആളിപ്പടർന്നു. പത്രവിതരണക്കാരാണ് തീപിടിച്ചത് കണ്ട് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. അഞ്ചോളം യൂണിറ്റിൽ നിന്ന് ഫയർഫോഴ്‌സെത്തി. തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട്. സമീപത്ത് പെട്രോൾ പമ്പുകളുള്ളതാണ് ആശങ്ക പരത്തിയത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.


