ടെക്നോപാർക്കിന് സമീപം തീപിടുത്തം….
തിരുവനന്തപുരത്ത് ടെക്നോപാർക്കിന് സമീപം തീപിടുത്തം. ടെക്നോപാർക്കിന് മുന്നിലെ സുപ്രീം ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. ടെക്നോപാർക്കിലെ അഗ്നിശമന സേനയെത്തി തീയണച്ചു . തീപിടിത്തത്തിൽ ആളപായമില്ല .ചവറുകൾ കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടിക്കാൻ കാരണം. സമീപത്ത് കുപ്പിയിൽ നിന്നും ഡീസലും പെട്രോളും കണ്ടെടുത്തു .