അമ്പലപ്പുഴ കെഎസ്ഇബി ഓഫീസിന് സമീപം തീപിടുത്തം…

fire-broke-out-from-the-bush-and-kseb-cable-was-destroyed-in-alappuzha

അമ്പലപ്പുഴ: കെഎസ്ഇബി ഓഫീസിന് സമീപം തീപിടുത്തം. കെഎസ്ഇബി യുടെ കേബിൾ കത്തി നശിച്ചു. ഫയർ ഫോഴ്സെത്തി തീയണച്ചു. കെഎസ്ഇബിയുടെ തെക്കുഭാഗത്തെ മൈതാനത്ത് തടിയിൽ നിർമിച്ച 2 ഡ്രമ്മുകളിലായാണ് ലൈൻ വലിക്കാനായി ഉപയോഗിക്കുന്ന എബിസി കേബിൾ സൂക്ഷിച്ചിരുന്നത്. കുറ്റിക്കാടിന് തീപിടിച്ചപ്പോൾ കേബിളിലേക്കും തീ പടരുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ തകഴിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് അര മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. ദേശീയ പാതക്കരികിലെ ഈ പ്രദേശം മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഇവിടെ എങ്ങനെ തീ പിടുത്തമുണ്ടായെന്ന് വ്യക്തമായിട്ടില്ല. ഒരാഴ്‌ച മുൻപും സമീപത്ത് കാടിന് വലിയ രീതിയിൽ തീ പിടുത്തമുണ്ടായിരുന്നു.

Related Articles

Back to top button