പാസഞ്ചർ ട്രെയിനില്‍ തീപിടിത്തം, ആളപായമില്ല… ശുചിമുറിയിൽ കുടുങ്ങിയ ആളെ..
പൂനെയിൽ പാസഞ്ചർ ട്രെയിനില്‍ തീപിടിത്തം. ഡൗണ്ട്-പൂനെ പാസഞ്ചര്‍ ട്രെയിനിലെ ശുചിമുറിയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ ആളപായമില്ല. ശുചിമുറിയിലെ ഷോർട്ട് സർക്യൂട്ട് ആകാം തീപിടിക്കാനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് തീപിടിത്തം ഉണ്ടായത്.
അപകട സമയത്ത് ട്രെയിനിന്‍റെ ശുചിമുറിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അകത്തുനിന്നും നിലവിളി കേട്ട് എത്തിയ സയാത്രികരാണ് വാതില്‍ തുറന്ന് കുടുങ്ങിപ്പോയ ആളെ രക്ഷപ്പെടുത്തിയത്. ഈ സമയം ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു