ആറ് കടകളിൽ വൻ തീപിടിത്തം.. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്.., തീയണക്കാനുള്ള ശ്രമം തുടരുന്നു…

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ തീപിടിത്തം. ഫൂട്ട് വെയർ ഷോപ്പ്, പച്ചക്കറിക്കട, ബേക്കറി, എന്നിവയുൾപ്പടെയുള്ള ആറോളം കടകളിലാണ് തീപടർന്നത്. കുന്നംകുളത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പത്ത് മണിക്കായിരുന്നു സംഭവം. കട അടച്ച് ആളുകൾ മടങ്ങുമ്പോഴാണ് സംഭവം കണ്ടത്. ആദ്യം ഒരു കടയിലാണ് തീ കണ്ടത്. അത് പിന്നീട് നാലുകടകളിലേക്ക് പടർന്നു. നിലവിൽ ആറോളം കടകളിൽ തീ പടർന്നിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.



