ബൈക്ക് വർക്ക് ഷോപ്പിൽ തീപിടിത്തം, 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു

മലപ്പുറം ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം. 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. ഫ്‌ളൈ വീൽസ് എന്ന ബൈക്ക് വർക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. രാത്രി ഒരു മണിയ്ക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിലേക്കും തീ പടർന്നു. മരുന്നുകളും റിക്കാർഡുകളും കത്തി നശിച്ചിട്ടുണ്ട്. താനൂർ, തിരൂർ എന്നിവടങ്ങളിൽ നിന്ന് അഗ്നി രക്ഷാ സേന എത്തി തീ അണച്ചു.

Related Articles

Back to top button