എടയാറിലെ ഓയില്‍ കമ്പനിയിലെ തീപിടിത്തം…അസ്വാഭാവിക മരണത്തിന് കേസെടുത്തു പൊലീസ്….

കൊച്ചി: കൊച്ചി എടയാർ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തീപിടിത്തത്തിൽ ഒരാൾ മരിച്ചു. പി ജി ലൂബ്രിക്കൻസ് എന്ന ഓയിൽ കമ്പനിയിലാണ് ഇന്നലെ രാവിലെ തീപിടിത്തമുണ്ടായത്. മറ്റ് ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ബിനാനിപുരം പൊലീസ് ആണ് കേസ് എടുത്തത്.

ഇന്നലെയുണ്ടായ തീപിടിത്തത്തിൽ ബിഹാർ സ്വദേശിയായ ശത്രുഖ്നൻ മുഖ്യ (42) ആണ് മരിച്ചത്. തൊഴിലാളിയാണ് മരിച്ചത്. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരുന്നുണ്ട്. ഇന്നലെ രാവിലെ എട്ടരയോടെയാണ് ‘പി.ജി ലൂബ്രിക്കന്റ്സ്’ എന്ന കമ്പനിയിൽ തീപിടിത്തമുണ്ടായത്.

കമ്പനിക്കുള്ളിൽ നിന്ന് വലിയ തോതിൽ കറുത്ത പുക ഉയരുന്നത് കണ്ടതോടെയാണ് നാട്ടുകാരും മറ്റ് തൊഴിലാളികളും വിവരമറിയുന്നത്. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. പത്തോളം ഫയർഫോഴ്സ് യൂണിറ്റുകൾ സംയുക്തമായാണ് തീ അണയ്ക്കാൻ ശ്രമിച്ചത്. തീപിടിത്തമുണ്ടായ സമയത്ത് കമ്പനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button