മിന്നലേറ്റ് ബെഡ് കമ്പനിക്ക് വൻ തീപിടുത്തം.. കൂടുതൽ യൂണിറ്റുകളെത്തി തീയണക്കാൻ ശ്രമം…
മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. പാലക്കാട് കൊപ്പം വിളത്തൂരിലാണ് സംഭവം.പാറക്കൽ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഷൊ൪ണൂരിൽ നിന്നും പെരിന്തൽമണ്ണയിൽ നിന്നും കൂടുതൽ യൂണിറ്റുകളെത്തി തീയണക്കാൻ ശ്രമം തുടരുന്നു.
അതേസമയം കൊപ്പത്ത് മൂന്ന് പേർക്ക് മിന്നലേറ്റു. എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.