കലൂർ കഫേയിലെ തീപ്പിടുത്തം…ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു…

Fire at Kalur Cafe...second person who was under treatment also died...

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ‘ഐ ഡിലി’ കഫേയിൽ ഇഡ്‌ലി സ്ട്രീമർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു. മരിച്ചത് ഇതരസംസ്ഥാനതൊഴിലാളി. ഇതോടെ അപകടത്തിൽ രണ്ടാമത്തെ ആളാണ് മരിക്കുന്നത്.

ഈ മാസം ആറിനാണ് കലൂര്‍ സ്റ്റേഡിയത്തിലെ ‘ഐഡെലി കഫേ’യില്‍ വൈകിട്ട് നാല് മണിയോടെ സംഭവം ഉണ്ടായത്. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. അപകടത്തിൽ നേരത്തെ മരിച്ച സുമിച്ചും അന്യ സംസ്ഥാന തൊഴിലാളിയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ സുമിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാഗാലാന്‍ഡ് സ്വദേശികളായ കയ്‌പോ നൂബി, ലുലു, അസം സ്വദേശി യഹിയാന്‍ അലി, ഒഡീഷ സ്വദേശി കിരണ്‍ എന്നിവരാണ് പരിക്കേറ്റ നാല് പേര്‍. ഇതില്‍ ഒരാളാണ് ഇപ്പോൾ മരിച്ചിരിക്കുന്നത്. രണ്ട് പേരെ ജനറല്‍ ആശുപത്രിയിലും രണ്ട് പേരെ ലിസി ആശുപത്രിയിലുമായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.

Related Articles

Back to top button