എടിഎമ്മിൽ തീപ്പിടിത്തം… പ്രദേശമാകെ പുക ഉയർന്നു….

എസ്ബിഐ എടിഎമ്മിൽ തീപ്പിടിത്തം. എടിഎമ്മിനുള്ളിലെ എസിയിൽ ഉണ്ടായ ഷോട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തലയോലപ്പറമ്പ് പള്ളിക്കവലയിലെ എസ്ബിഐ ബാങ്കിനോട് ചേർന്ന് തന്നെയാണ് എടിഎം പ്രവർത്തിക്കുന്നത്. കടുത്തുരുത്തി, വൈക്കം എന്നിവടങ്ങളിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.

എടിഎമ്മിൽ നിന്നും വലിയരീതിയിൽ പ്രദേശമാകെ പുക ഉയർന്നത് പരിഭ്രാന്തി പടർത്തി. എടിഎം മെഷീന് തകരാറ് സംഭവിച്ചിട്ടില്ല. എസിയും സീലിങ്ങും ചില്ലും ഉൾപ്പെടെ നാശനഷ്ടങ്ങൾ ഉണ്ടായി. വാഹനഗതാഗതം നേരിയ തോതിൽ തടസ്സപ്പെടുകയും ചെയ്തു.

Related Articles

Back to top button