തീ അൽപം കൂടിയതോടെ കത്തിക്കരിഞ്ഞ് പുകപ്പുര.. കത്തി നശിച്ചത് ആകട്ടെ…

മലപ്പുറം എടക്കരയിൽ പുകപ്പുരയ്ക്ക് തീ പിടിച്ച് 200 ഓളം റബ്ബർ ഷീറ്റ് കത്തി നശിച്ചു. വഴിക്കടവ് മുണ്ടപ്പൊട്ടി നഗർ നൂറാമൂച്ചി അബൂബക്കറിൻ്റെ വീടിനോട് ചേർന്നുള്ള പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. 200 ഓളം റബ്ബർ ഷീറ്റും ഒട്ടുപാലും പുകപ്പുരയും പൂർണ്ണമായും കത്തി നശിച്ചു. നിലമ്പൂരിൽ നിന്നും ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് തീയണച്ചു. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം ഉണ്ടായത്. ഷീറ്റുകൾ ഉണക്കിയെടുക്കാനുള്ള ശ്രമത്തിവിടെ പുകപ്പുര കത്തിയതാണെന്നാണ് പ്രാഥമിക വിവരം

Related Articles

Back to top button