കളമശേരിയില്‍ തീപിടുത്തം… കെഎസ്ഇബി ഹൈ ടെന്‍ഷന്‍ ലൈന്‍ പൊട്ടി വീണു…
എറണാകുളം കളമശേരിയില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപം മെത്ത ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. ഗോഡൗണും ഗോഡൗണിലുണ്ടായിരുന്ന രണ്ട് ലോറികളും പൂര്‍ണമായി കത്തി നശിച്ചു. കൂടംകുളത്തു നിന്നുളള വൈദ്യുതി ലൈനും തീപിടുത്തത്തിന്‍റെ ആഘാതത്തില്‍ പൊട്ടിയതോടെ മേഖലയിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ ഫയര്‍ ഫോഴ്സിന് കഴിഞ്ഞത്.