കാർ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം.. പന്ത്രണ്ടോളം കാറുകൾ കത്തി നശിച്ചു..

കാർ വർക്ഷോപ്പിൽ തീ പിടിത്തം. പന്ത്രണ്ടോളം കാറുകൾ ഭാഗികമായി കത്തി നശിച്ചു.കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ പുത്തൻ കുരിശ് മാനന്തടത്ത് പ്രവർത്തിക്കുന്ന എസ് എം ഓട്ടോമൊബൈൽസിലാണ് തീ പിടിത്തം ഉണ്ടായത്.പുത്തൂർക്കോട് സ്വദേശി രാജേഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം. പുലർച്ചെ മൂന്നു മണിയോടെയാണ് തീ പിടിത്തം ഉണ്ടായത്.

പട്ടിമറ്റം, തൃപ്പൂണിത്തുറ, ഗാന്ധിനഗർ ഫയർ സ്റ്റേഷനുകളിൽ നിന്നായി അഞ്ചു യൂണിറ്റുകൾ എത്തി മൂന്നു മണിക്കൂറോളം സമയം കൊണ്ടാണ് തീ അണച്ചത്.അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ പത്തോളം കാറുകൾ രക്ഷപെടുത്തി. തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

Related Articles

Back to top button