തിരുവനന്തപുരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വൻ തീപിടുത്തം… കത്തിയത് മെഡിക്കൽ…
തിരുവനന്തപുരം നരുവാമൂട് നടുക്കാട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തീപിടുത്തം. മെഡിക്കൽ വേസ്റ്റ് മാലിന്യത്തിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്.കോടതി ഉത്തരവിനെ തുടർന്ന് പ്രദേശത്ത് മെഡിക്കൽ മാലിന്യം എത്തിക്കുന്നതിനും സംസ്കരിക്കുന്നതിനും വിലക്ക് നിലനിൽക്കുന്നുണ്ടായിരുന്നു. വിലക്കുള്ളതിനാൽ മാലിന്യം കത്തിച്ച് ഒഴിവാക്കാൻ ശ്രമമെന്നാണ് നാട്ടുകാരുടെ ആരോപണം.ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.