ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയര്‍ന്നു.. പിന്നാലെ കാർ കത്തിനശിച്ചു.. ഡ്രൈവർ…

എറണാകുളം പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. പുക കണ്ടപ്പോൾ ഡ്രൈവർ ഇറങ്ങിയത് കൊണ്ട് വന്‍ അപകടം ഒഴിവാകുകയായിരുന്നു. മഹീന്ദ്ര എക്സ് യു വി 500 കാറിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സെത്തി തീയണച്ചു.

അതേസമയം, കോഴിക്കോടും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. താമരശ്ശേരി- ചുരം തുഷാര ഗിരി റോഡിലാണ് അപകടം ഉണ്ടായത്. വട്ടച്ചിറയില്‍ വെച്ചാണ് തീപിടിച്ചത്. കാറിന്‍റെ മുന്‍ഭാഗത്ത് നിന്നും പുകയുയര്‍ന്നതോടെ ഉള്ളിലുണ്ടായിരുന്നവര്‍ ഡോര്‍ തുറന്നു പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ തീ ആളി പടർന്നു. മുക്കത്ത് നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഉള്ള്യേരി സ്വദേശികളായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. പെട്ടെന്ന് തന്നെ ഇറങ്ങി ഓടിയതിനാൽ തലനാരിഴയ്ക്കാണ് മൂന്ന് പേരും രക്ഷപ്പെട്ടത്.

Related Articles

Back to top button