ഒടുവിൽ പിപി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം….
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം. ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം വന്നത്. ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകും. ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയാണ് നടപടി. അതേസമയം, നടപടി അംഗീകരിച്ചാൽ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും. പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെയാണ് കോടതി ഉത്തരവ്.