തൃഷ വിജയ്‍യുടെ പാര്‍ട്ടിയിലേക്കോ??.. ഒടുവില്‍ സ്ഥിരീകരണം….

രണ്ടാം വരവില്‍ കത്തി നില്‍ക്കുന്ന താരമാണ് തൃഷ.ഇതേസമയം തന്നെ തൃഷ കൃഷ്ണൻ സിനിമാഭിനയം നിർത്തുന്നതായി അഭ്യൂഹങ്ങൾ പടർന്നിരുന്നു. വിജയുടെ പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക് എന്നായിരുന്നു പ്രചരിച്ചത്. തമിഴ് സിനിമ കോളമിസ്റ്റ് ആനന്ദന്റെ വാക്കുകൾക്ക് പിന്നാലെയാണ് പുതിയ അഭ്യൂഹങ്ങൾ നിറഞ്ഞത്. എന്നാൽ ഇക്കാര്യം തള്ളി രംഗത്തെത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ.തൃഷ അഭിനയം അവസാനിപ്പിക്കില്ലെന്നും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ഉമ കൃഷ്ണന്‍ പറഞ്ഞു.

ഇപ്പോള്‍ അര ഡസൻ സിനിമകളിലേറെ തൃഷ അഭിനയിക്കുന്നതും പുറത്തിറങ്ങാനുള്ളതുമായുണ്ട്. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്. ആ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഫെബ്രുവരി 6ന് അജിത്ത് നായകനായി എത്തുന്ന വിഡാമുയര്‍ച്ചി തിയേറ്ററുകളിൽ എത്തും.

അജിത്തിനൊപ്പം തന്നെ അഭിനയിച്ച മറ്റൊരു ചിത്രമായ ഗുഡ് ബാഡ് അഗ്ലി ഏപ്രിൽ 10ന് റിലീസ് ചെയ്യും എന്നാണ് വിവരം. ഈ സിനിമ ആധിക് രവിചന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്. തുടർന്ന് മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫ് എന്ന സിനിമയും താരം പൂർത്തിയാക്കിയിട്ടുണ്ട്. ഈ ചിത്രത്തിൽ കമല്‍ഹാസന്‍, സിമ്പു പ്രധാന കഥാപാത്രത്തിൽ എത്തുന്ന തഗ് ലൈഫ് ഈ വര്‍ഷം ജൂണില്‍ റിലീസ് ചെയ്യും.

നിലവിൽ നടി തൃഷ അഭിനയിച്ച് വരുന്നത് സൂര്യ 45 ചിത്രത്തിലാണ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നടൻ സൂര്യയ്ക്കൊപ്പം തൃഷ അഭിനയിക്കുന്നത്. തുടർന്ന്, ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന മാസാണി അമ്മൻ ചിത്രത്തിലും തൃഷ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. തൃഷ തെലുങ്ക് സിനിമയും ഉണ്ട്. തെലുങ്കിൽ ചിരഞ്ജീവിക്ക് ജോടിയായി വിശ്വഭംര എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് തൃഷ. ഈ ചിത്രവും ഉടൻ തിയേറ്ററുകളിൽ എത്തും.

Related Articles

Back to top button