ഒടുവിൽ പ്രശാന്തിനെതിരെ നടപടി…
പ്രശാന്തിന് എതിരായ പരാതി ഒടുവിൽ വിശദീകരണം തേടി ആരോഗ്യ വകുപ്പ്. വിശദ റിപ്പോർട്ട് നൽകാൻ പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർ ആണ് നിർദേശം നൽകിയത്. സർവീസ് ചട്ടം ലംഘിച്ചോ എന്നതിൽ റിപ്പോർട്ട് നൽകും. പ്രശാന്തിനെ പുറത്താക്കണമെന്ന പരാതിയിലാണ് നടപടി. നേരത്തെ വിവാദങ്ങളുയർന്നിട്ടും പ്രശാന്തിനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് പ്രശാന്ത്.
ജോലിയിലിരിക്കെ പെട്രോൾ പമ്പ് തുടങ്ങുന്നതിൽ ചട്ടലംഘനമുണ്ടോ എന്നതായിരുന്നു ആരോപണ വിഷയം. പ്രശാന്തിന്റെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ എഡിഎമ്മിനെ യാത്രയയപ്പ് യോഗത്തിൽ അധിക്ഷേപിച്ചത്. അനുമതി നൽകുന്നത് ബോധപൂർവം വൈകിപ്പിച്ചെന്നും പിപി ദിവ്യ ആരോപിച്ചിരുന്നു.




