സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു…ഏറ്റവും കൂടുതൽ വോട്ടർമാർ…

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള ജില്ല മലപ്പുറമാണ്. കുറവ് വോട്ടർമാരുള്ള ജില്ല വയനാടുമാണ്. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടർമാരാണുള്ളത്. അതിൽ 1,43,69,092 സ്ത്രീ വോട്ടർമാരും 1,34,41,490 പുരുഷ വോട്ടർമാരുമാണ്. ഇതിൽ 63,564 പുതിയ വോട്ടർമാരുണ്ട്. 89,907 വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആണ്. 232 പുതിയ പോളിംഗ് സ്റ്റേഷനുകൾ കൂടി കൂട്ടിച്ചേർത്തതായും തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Related Articles

Back to top button