സിനിമ നടൻ പരീക്കുട്ടി പിടിയിൽ.. ഒപ്പം സുഹൃത്തായ…
പ്രശസ്ത സിനിമ താരം പരീക്കുട്ടി എംഡിഎംഎയുമായി പിടിയിൽ. എറണാകുളം കുന്നത്തുനാട് പരീക്കുട്ടി എന്നറിയപ്പെടുന്ന ഫരീദുദ്ദീനാണ് പിടിയിലായത്. ഇയാളോടൊപ്പം സുഹൃത്ത് ജിസ്മോനും പിടിയിലായിട്ടുണ്ട്. കാഞ്ഞാര്‍-പുളിക്കാനം റോഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇവരിൽ നിന്ന് 230മില്ലി ഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായാണ് വിവരം.




