സിനിമാ ഷൂട്ടിങ്ങിനിടെ വാനിനു തീപിടിച്ചു… ഷൂട്ടിങ്ങിനായി എത്തിച്ച മുഴുവൻ സാധനങ്ങളും കത്തി നശിച്ചു….
സിനിമ ചിത്രീകരണത്തിനുള്ള വസ്തുക്കൾ കൊണ്ടുവന്ന വാനിനു തീപിടിച്ചു. എറണാകുളം സരിത തിയറ്ററിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാനിലാണ് തീ പിടിച്ചത്.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ‘ആശാൻ’ എന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലായിരുന്നു അപകടം. തുടർന്ന് കുറച്ചു സമയം ഷൂട്ടിങ് നിർത്തിവച്ചു.അപകടത്തിൽ ആർക്കും പരുക്കില്ലെന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചതായും അധികൃതർ പറഞ്ഞു.അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ കെടുത്തിയത്.