സിനിമാ പ്രവര്‍ത്തകർക്ക് ക്രൂരമർദ്ദനം..ഒരാളുടെ നില ഗുരുതരം…

ജോലി കഴിഞ്ഞ് മുറിയിൽ കിടന്നുറങ്ങുകയായിരുന്ന സിനിമാ പ്രവർത്തകരെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി മർദ്ദിച്ചതായി പരാതി. സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തിയതായാണ് പരാതി. കോഴിക്കോട് സ്വദേശി റെജില്‍, തിരുവന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിനിമ ചിത്രീകരണത്തിന് മുന്നോടിയായി സെറ്റിടുന്നതിനെത്തിയ ആര്‍ട്ട് ജീവനക്കാരാണ് ആക്രമണത്തിന് ഇരയായത്. ഇതില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ജയസേനന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് .തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

തൊടുപുഴ സ്വദേശിയായ ഗുഡ്‌സ് വാഹനത്തിന്റെ ഡ്രൈവറുമായുണ്ടായ വാക്ക് തര്‍ക്കമാണ് അതിക്രമത്തില്‍ കലാശിച്ചതെന്ന് അതിക്രമത്തിന് ഇരയായവര്‍ പറയുന്നു. സംഭവത്തില്‍ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button