സംസ്ഥാന സ്കൂൾ കായിക മേള..വേദിയിൽ കൂട്ടത്തല്ല്.. സംഘാടകരും രക്ഷിതാക്കളും ഏറ്റുമുട്ടി…

സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദിയിൽ കൂട്ടത്തല്ല്. കടയിരിപ്പ് ഗവ് എച്ച് എസ് എസ് സ്കൂളിലെ ബോക്സിങ് വേദിയിലാണ് കൂട്ടത്തല്ല് ഉണ്ടായത്. സംഘാടകരും രക്ഷിതാക്കളും തമ്മിൽ ഏറ്റുമുട്ടി. ബോക്സിങ്ങ് കോർഡിനേറ്റർ ഡോ.ഡി. ചന്ദ്രലാലിനെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നിരുന്നു.പിന്നാലെയാണ് കൂട്ടത്തല്ല് .

അതേസമയം എല്ലാ വർഷവും ഇനി ഒളിംപിക്‌സ് മാതൃകയിൽ കായികമേള നടത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്ക് വേണ്ട പ്രോത്സാഹനവും അവസരവും കിട്ടുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. ഒളിംപിക്‌സ് മാതൃകയിൽ നടക്കുന്ന ഈ കായികമേളയിൽ 24,000 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 2,000ത്തോളം മത്സരം നിയന്ത്രിക്കുന്ന അധ്യാപകരുമുണ്ട്.

Related Articles

Back to top button