ക്രിക്കറ്റ് ടർഫിൽ കൂട്ടയടി.. കളിക്കുശേഷം മുപ്പതോളം വരുന്ന സംഘം അഞ്ച് പേരെ ആക്രമിച്ചു…

ക്രിക്കറ്റ് ടർഫിൽ കളിക്കുശേഷം കൂട്ടയടി. മുപ്പതോളം വരുന്ന സംഘം അഞ്ച് പേരെയാണ് ആക്രമിച്ചത്.
ഇടകൊച്ചി ക്രിക്കറ്റ് ടർഫിലാണ് സംഭവം. മട്ടാഞ്ചേരിയിൽ നിന്നുള്ള കളിക്കാർക്കാണ് പരുക്കേറ്റത്. നേരത്തെ മട്ടാഞ്ചേരിയിൽ നിന്നുള്ള കളിക്കാരുമായി തർക്കം നിലനിന്നിരുന്നു.ഇതിന്റെ തുടർച്ചയായാണ് സംഘർഷം നടന്നത്.

മുമ്പത്തെ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് സംഘം ഓടിച്ചിട്ട് മർദിച്ചത്. ഇതിന്റെ പേരിലാണ് മറ്റൊരു ടീമിലെ അംഗങ്ങളെ ഒരു സംഘം ആളുകൾ ബാറ്റ് കൊണ്ട് മർദ്ദിച്ചത്. അഞ്ചുപേർക്ക് സാരമായി പരിക്കേറ്റു. തലയ്ക്ക് പൊട്ടൽ ഏറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button