പത്തനംതിട്ടയിൽ പോരടിച്ച് പൊലീസ് ഏമാന്മാർ.. ഒടുവിൽ സഹികെട്ട് സ്ഥലംമാറ്റി.. നടപടി തർക്കം കനത്തതോടെ…
പത്തനംതിട്ടയിൽ ജില്ലാ പൊലീസ് മേധാവിയും പൊലീസ് അസോസിയേഷൻ പോര് രൂക്ഷം. തർക്കം രൂക്ഷമായതോടെ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.പോക്സോ കേസ് അട്ടിമറി , കോയിപ്രം കസ്റ്റഡി മർദ്ദന കേസ് എന്നിവയിലെ പാളിച്ചകൾ മാധ്യമങ്ങൾക്ക് ചോർന്നതാണ് കാരണം.
അഡീഷണൽ എസ്‌പി ഓഫീസിൽ ജോലി ചെയ്തിരുന്ന പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരെയാണ് എ.ആർ. ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. കസ്റ്റഡി മർദ്ദന കേസിലെ ഫയലുമായി മന്ത്രി വി.എൻ വാസവനെ അഡീഷണൽ എസ്‌പി കണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു. ഇതെല്ലാം നടപടിക്ക് കാരണമായെന്നാണ് സൂചന.



