പി കെ ഫിറോസിനെതിരെ യൂത്ത് ലീഗിൽ പടയൊരുക്കം
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ യൂത്ത് ലീഗിൽ പടയൊരുക്കം. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യൂത്ത് ലീഗിലെ ഒരു വിഭാഗം നീക്കം നടത്തുന്നത്. സംഘടനയെ മറയാക്കി ഫിറോസ് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് വിമർശനം. ആരോപണങ്ങൾ തുടരുമ്പോഴും ഫിറോസിന് പ്രതിരോധം തീർക്കാതെ ഒഴിഞ്ഞു മാറുകയാണ് ലീഗ് നേതൃത്വം.
പി കെ ഫിറോസിനെതിരായി കെ ടി ജലീലിന് തെളിവുകൾ ലഭിക്കാൻ കാരണമായത് യൂത്ത് ലീഗിലെ പൊട്ടിത്തെറിയാണെന്നാണ് വിവരം. ലീഗിൽ നിന്ന് തന്നെയാണ് തനിക്ക് രേഖകൾ ലഭിക്കുന്നതെന്ന് ജലീൽ സമ്മതിച്ചിരുന്നു. ഇത് ഫിറോസിനെ ഉന്നമിട്ട് യൂത്ത് ലീഗിലെ ഒരു വിഭാഗം നടത്തുന്നതിന്റെ നീക്കങ്ങളുടെ ഭാഗമാണെന്നാണ് സൂചന.