വിവാഹത്തിന് മുമ്പ് ആദ്യമായി ലൈംഗികബന്ധത്തിലേർപ്പെട്ട കിടക്ക കത്തിക്കണം…. വിചിത്ര ആചാരത്തിന്റെ പേരിൽ യുവതി….
വിചിത്രമായ ആചാരത്തിന്റെ പേരിൽ യുവാവിൽ നിന്നും പന്ത്രണ്ട് ലക്ഷം രൂപയോളം തട്ടിയെടുത്ത യുവതിക്ക് 42 മാസം തടവുശിക്ഷ വിധിച്ച് കോടതി. ചൈനയിലാണ് സംഭവം. ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്‌ഫോം വഴി പരിചപ്പെട്ട യുവാവിനെ കബളിപ്പിച്ച് 11.8 ലക്ഷം രൂപ തട്ടിയെടുത്ത ലി എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. വാങ് എന്ന യുവാവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. യുവാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ യുവതി മറ്റൊരു യുവാവിനെയും കബളിപ്പിച്ചു എന്ന് തെളിഞ്ഞിരുന്നു.
യുവതി പണം തട്ടിയത് ആദ്യലൈംഗിക ബന്ധത്തിന് ഉപയോഗിച്ച കിടക്ക കത്തിക്കൽ ആചാരത്തിന്റെ പേരിൽ
ഭർത്താവ് മരിച്ചുപോയ സമ്പന്നയായ യുവതി എന്ന നിലയിലാണ് യുവതി വാങ്ങുമായി സൗഹൃദം സ്ഥാപിച്ചത്. വിവിധയിടങ്ങളിൽ വസ്തുക്കളുണ്ടെന്നും ഒരു ജ്വല്ലറിയുടെ ഉടമയാണ് താനെന്നും യുവതി തെറ്റിദ്ധരിപ്പിച്ചു. പരിചയത്തിലായ ഇരുവരും ഡേറ്റിങ് ആരംഭിച്ചു. വിലകൂടിയ ഗിഫ്റ്റുകളും മറ്റും വാങ്ങിന്, ലി സമ്മാനിക്കാറുണ്ടായിരുന്നു. കൈവശമുള്ള വസ്തുക്കളുടേതെന്ന പേരിൽ വിവിധ സ്ഥലങ്ങളുടെ ചിത്രം യുവതി വാങ്ങിന് അയച്ചുനൽകാറുണ്ടായിരുന്നു. പരിചയം പ്രണയമായി വളരുകയും ഇരുവരും കല്യാണം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു.
നിയമപരമായി കല്യാണം കഴിക്കുന്നതിന് മുമ്പ് വിചിത്രമായ ഒരു ആചാരം ഉണ്ടെന്ന് ലി വാങ്ങിനെ അറിയിച്ചു. വിവാഹ കിടക്ക കത്തിക്കൽ എന്നൊരു ആചാരമുണ്ടെന്ന് വിശ്വസിപ്പിച്ച് പണം ആവശ്യപ്പെട്ടു. താനും ഭർത്താവും ആദ്യമായി ലൈംഗികബന്ധത്തിലേർപ്പെട്ട കിടക്ക കത്തിക്കണം എന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതിന്റെ ചടങ്ങുകൾക്കായി വലിയ ചിലവു വരുമെന്നും യുവതി പറഞ്ഞു. രോഗംമൂലം മരിച്ചുപോയ ഭർത്താവ് തങ്ങളുടെ വിവാഹത്തെ അനുഗ്രഹിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ആചാരമെന്നാണ് വിശ്വസിപ്പിച്ചത്.
തന്റെ സ്വത്തുക്കളെല്ലാം ഭർത്താവിൽനിന്ന് ലഭിച്ചതാണെന്നായിരുന്നു ലി വാങ്ങിനോട് പറഞ്ഞത്. 100,000 യുവാൻ (11.8 ലക്ഷം) രൂപയാണ് വിവാഹക്കിടക്ക കത്തിക്കാൻ ലി ആവശ്യപ്പെട്ടത്. പണം ഓൺലൈനായി നൽകാൻ ആവശ്യപ്പെട്ടെങ്കിലും ചടങ്ങ് നടക്കുമ്പോൾ മാറിനിൽക്കാൻ വാങ്ങിനോട് പറഞ്ഞു. വാങ് മാറി നിന്നാൽ മാത്രമേ ഫലമുണ്ടാവുകയുള്ളൂ എന്നും വിശ്വസിപ്പിച്ചു.
പണം വാങ്ങിയ ലി, ആചാരത്തിന്റേതെന്ന പേരിൽ ഏതാനും ചിത്രങ്ങളും ഫോട്ടോകളും അയച്ചുകൊടുത്തു. എന്നാൽ, പതിയെ സോഷ്യൽ മീഡിയ ആപ്പുകളിൽനിന്ന് വാങ്ങിനെ ബ്ലോക്ക് ചെയ്ത ലി, പിന്നീട് തിരിച്ചുവന്നില്ല. താൻ ചതിക്കപ്പെട്ടതായി വാങ് തിരിച്ചറിഞ്ഞതിന് പിന്നാലെ ഇയാൾ പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.