അതിഥിത്തൊഴിലാളികളെ ജോലിക്ക് വിളിച്ചു.. ആളൊഴിഞ്ഞപറമ്പിൽ ഇറക്കിവിട്ടു,അഴിച്ചുവെച്ച വസ്ത്രമടക്കം കവർന്നു….

അതിഥിത്തൊഴിലാളികളെ ജോലിക്ക് വിളിച്ചുവരുത്തി കബളിപ്പിച്ച് വസ്ത്രവും പണവും പേഴ്‌സും മൊബൈല്‍ഫോണും കവര്‍ന്നു. പശ്ചിമബംഗാള്‍ സ്വദേശികളായ റജാവുല്‍ അലിയുടെയും സുഹൃത്ത് അബ്ദുല്‍കരീം മോണ്ടാലുവിന്റെയും ഫോണും 11,500 രൂപയുമാണ് കവര്‍ന്നത്..

നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കാടുവെട്ടാനുണ്ടെന്നുപറഞ്ഞ് കാറിലെത്തിയ സംഘം അതിഥിത്തൊഴിലാളികളെ കൂട്ടിക്കൊണ്ടുവന്ന് ആളൊഴിഞ്ഞപറമ്പില്‍ ജോലിക്കായി ഇറക്കിവിടുകയും പ്രദേശത്തെ കാടുവെട്ടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

എന്നാല്‍, ഇവര്‍ ജോലിയിലേര്‍പ്പെട്ട തക്കംനോക്കി ഇവരുടെ പണവും മൊബൈല്‍ഫോണും ഇവരെ ജോലിക്കുകൊണ്ടുവന്ന സംഘം മോഷ്ടിക്കുകയായിരുന്നു. നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിചിത്രമായ ഈ മോഷണം നടന്നത്. നല്ലളം പോലീസ് കേസെടുത്തിട്ടുണ്ട്. നല്ലളം ഇന്‍സ്‌പെക്ടര്‍ സുമിത്കുമാറും ഫറോക്ക് അസി.കമ്മിഷണര്‍ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ചേര്‍ന്ന് അന്വേഷണം തുടങ്ങി. പന്തീരാങ്കാവ് സ്റ്റേഷനില്‍ കഴിഞ്ഞവര്‍ഷം സമാനസംഭവമുണ്ടായതായി പോലീസ് പറഞ്ഞു.

ഇതേ രീതിയില്‍ കബളിപ്പിക്കപ്പെട്ട സംഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍, ഇതരസംസ്ഥാനക്കാരായതുകൊണ്ട് പരാതിപറയാത്തതാണെന്നും പോലീസിന് വിവരംലഭിച്ചിട്ടുണ്ട്. സിസിടിവി കേന്ദ്രീകരി

Back to top button