വിറക് ശേഖരിക്കുന്നതിനിടെ മരം ഒടിഞ്ഞു വീണു.. സ്ത്രീക്ക് ദാരുണാന്ത്യം…
വിറക് ശേഖരിക്കുന്നതിനിടെ മരം ഒടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശി മാലതി (21) ആണ് മരിച്ചത്.ഇന്നലെ ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. മാലതിയും ഭര്‍ത്താവും ഏലതോട്ടത്തില്‍ നിന്നും വിറക് ശേഖരിയ്ക്കുന്നതിനിടെ മരം ഒടിഞ്ഞു വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മാലതിയെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയിരുന്നു.