ഫെബ്രുവരിയിലെ റേഷൻ വിഹിതം നാലുദിവസത്തിനുള്ളിൽ കൈപ്പറ്റണം.. കാലാവധി നീട്ടില്ല…
Ration allotment for February should be received within four days
ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറുടെ അറിയിപ്പ്.നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ഫെബ്രുവരി 28നുള്ളിൽ തന്നെ ഫെബ്രുവരി ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി ദീർഘിപ്പിച്ച് നൽകുന്നതല്ലെന്നും വാർത്താക്കുറിപ്പിൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.