ഇന്ത്യന്‍ ആന്ജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു…
ഇന്ത്യന്‍ ആന്ജിയോപ്ലാസ്റ്റിയുടെ പിതാവെന്ന് അറിയപ്പെടുന്ന പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. സംസ്കാരം ഏപ്രില്‍ 21-ന് കോട്ടയത്തുളള സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ പളളിയില്‍ നടക്കും. ബീനാ മാത്യുവാണ് മാത്യു സാമുവല്‍ കളരിക്കലിന്റെ ഭാര്യ. അന്ന മാത്യു, സാം മാത്യു എന്നിവരാണ് മക്കള്‍.
1986-ല്‍ ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി നടത്തിയത് ഡോ. മാത്യു സാമുവല്‍ കളരിക്കലാണ്. കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്‍ഡിംഗ്, കൊറോണറി സ്റ്റെന്‍ഡിംഗ് തുടങ്ങിയവയില്‍ വിദഗ്ദനായിരുന്നു.




