അച്ഛനും അമ്മയും മക്കളും തമ്മിൽ സംസാരിച്ചിരുന്നത് വാട്ട്സ് ആപ്പിലൂടെ…കേദല്‍ അമ്മയെ കൊല്ലാൻ വിളിച്ചതുമിങ്ങനെ’

തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയുമടക്കം 4 പേരെ കൊന്ന് കത്തിച്ച നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ, പ്രതിക്ക് അച്ഛനോടുള്ള വി​രോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വിദേശത്തേക്ക് അയക്കുന്നു. പഠനത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് തിരികെ വരുന്നു, ബന്ധുക്കളിൽ നിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വരുന്നു. അതിന് കാരണം തന്റെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കാത്ത രക്ഷിതാവാണെന്ന് കേദൽ കരുതി.
പിതാവിന്റെ മദ്യപാനമടക്കമുള്ള ദുശ്ശീലങ്ങളിൽ പരാതി പറഞ്ഞിട്ടും അമ്മ തന്നെ സഹായിക്കുന്നില്ലെന്ന തോന്നലും അമ്മയോടുള്ള വിരോധവും കേദലിനുണ്ടായി. തുടർന്നാണ് കൊലപാതകം നടത്താനും ഒളിച്ചോടാനും കേദൽ തീരുമാനിക്കുന്നത്. മഴു കൊണ്ട് വെട്ടി എങ്ങനെയാണ് കൊല്ലുന്നതെന്ന് ഓൺലൈനിൽ മനസിലാക്കി. ഡമ്മിയിൽ വെട്ടി പരിശീലിച്ചു. ഇങ്ങനെ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയത്.

അച്ഛനും അമ്മയും മക്കളും തമ്മിൽ മാനസികമായ അകൽച്ചയിലായിരുന്നു. വാട്ട്സ് ആപ്പ് വഴിയാണ് ഇവർ സംസാരിച്ചത്. അമ്മയെ കൊലപ്പെടുത്താൻ വേണ്ടി മുകളിലെ നിലയിലേക്ക് വിളിച്ചു വരുത്തിയതും വാട്ട്സ് ആപ്പ് വഴിയാണ്. ചോറുണ്ടോ, കുളിച്ചോ എന്ന കാര്യങ്ങൾ വരെ ചോദിച്ചിരുന്നത് വാട്ട്സ് ആപ്പ് വഴിയായിരുന്നു എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. താൻ പ്രോ​ഗ്രാം ചെയ്ത വീഡിയോ ​ഗെയിം കാണാനെന്ന് പറഞ്ഞാണ് അമ്മയെ വിളിച്ചു വരുത്തിത്. കസേരയ്ക്ക് പിന്നിലിരുത്തി മഴു കൊണ്ട് കഴുത്തിൽ വെട്ടിക്കൊന്നു.

Related Articles

Back to top button