5 മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊന്ന് അച്ഛൻ…
അവകാശിയായി ആൺകുട്ടി മതി. അഞ്ച് മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊന്ന് അച്ഛൻ അറസ്റ്റിൽ. രാജസ്ഥാനിലെ സികാറിലാണ് ഞെട്ടിക്കുന്ന സംഭവം. കുഞ്ഞുങ്ങളെ നിലത്തടിച്ച് കൊന്ന ശേഷം വീട്ടിൽ നിന്ന് 2 കിലോമീറ്റർ മാറിയുള്ള ഒഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി കുഴിച്ചിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യ്തു .
അശോക് യാദവ് എന്ന യുവാവാണ് അറസ്റ്റിലായത്. ആൺകുട്ടി മതിയെന്ന നിർബന്ധത്തിന്റെ പേരിൽ ഇയാൾ ഭാര്യ അനിതയുമായി സ്ഥിരം വഴക്കുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച ഭാര്യയുമായി വഴക്കിട്ട ശേഷമായിരുന്നു. കണ്ണില്ലാത്ത ക്രൂരത. കൊല്ലപ്പെട്ട നവജാത ശിശുക്കളേ കൂടാതെ ദമ്പതികൾക്ക് അഞ്ച് വയസ് പ്രായമുള്ള ഒരു പെൺകുട്ടി കൂടിയുണ്ട്. അനിതയുടെ ബന്ധുവാണ് വിവരം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുന്നത്. നീം കാ ഥാനാ നഗരത്തിലെ കളക്ട്രേറ്റിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്താണ് ഇയാൾ നവജാത ശിശുക്കളെ കുഴിച്ച് മൂടിയത്.