മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തം…
പതിനാറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് കോടതി. പറവൂർ അതിവേഗ പ്രത്യേക കോടതിയാണ് ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ഉള്ള ശിക്ഷാവിധി പ്രസ്താവിച്ചത്.മൂന്ന് ജീവപര്യന്തം കഠിന തടവിനും 1,50,000 രൂപ പിഴയും ശിക്ഷയാണ് വിധിച്ചത് .അതിജീവിതയായ പെൺകുട്ടിയെ 2022 മെയ് മുതൽ 2022 ഒക്ടോബർ വരെയുള്ള കാലഘട്ടത്തിൽ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.അതിജീവിത പഠിക്കുന്ന സ്കൂളിലെ കൗൺസിലറോട് കാര്യങ്ങൾ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.