14കാരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ…

നെയ്യാറ്റിൽകരയിൽ ഒൻപതാം ക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച അച്ഛൻ അറസ്റ്റിൽ. അരങ്കമുകൾ സ്വദേശിയാണ് അറസ്റ്റിലായത്. കുട്ടിയെയും അമ്മയെയും മർദ്ദിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഭവം പുറത്തറിയുന്നത് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ്.
ജെ ജെ ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മദ്യലഹരിയിൽ അച്ഛൻ സ്ഥിരം പൂട്ടിയിട്ട് മർദ്ദിക്കാറുണ്ടെന്ന് പതിനാലുകാരി പറഞ്ഞു.

