മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.. പിതാവ് അറസ്റ്റിൽ‌… സംഭവം…

മകനെ വെട്ടിയ കേസിൽ പിതാവ് അറസ്റ്റിൽ. മകനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് കോഴിക്കോട് എലത്തൂരിൽ സംഭവം നടന്നത്. ജാഫർ ആണ് അറസ്റ്റിലായത്. മടക്കി കൈയില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന സ്റ്റീല്‍ കത്തി ഉപയോഗിച്ചായിരുന്നു വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

ജംഷിദിന്റെ കഴുത്തിലും വയറിന്റെ ഇടത് ഭാഗത്തുമാണ് പരുക്കേറ്റത്. ആഴത്തിലുള്ള മുറിവുണ്ട്. മകനെ കൊലപ്പെടുത്തണമെന്ന ഉദേശത്തോടെയായിരുന്നു ജാഫർ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ ജംഷിദ് അത്യാഹിത വിഭാ​ഗത്തിൽ തുടരുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ജാഫർ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.

Related Articles

Back to top button