ആശുപത്രിയിൽ പോകാനെന്ന വ്യാജേന ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു..ഒൻപതാം ക്ലാസുകാരിയെ പീഡനത്തിരയാക്കിയത്..

വർക്കലയിൽ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് അച്ഛൻ്റെ പീഡനത്തിനിരയായത്. വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന വ്യാജേന കുട്ടിയെ പൊന്മുടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അവശയായ പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2019 ലും ഇയാൾ മകളെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരുന്നു. വിചാരണവേളയിൽ സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് കോടതി ഇയാളെ വെറുതെ വിട്ടുകയായിരുന്നു. അന്ന് അമ്മയും ബന്ധുക്കളും കുട്ടി വെറുതെ പറയുന്നതാണെന്നാണ് കരുതിയത്.

Related Articles

Back to top button