സാമ്പത്തികതർക്കം.. അച്ഛനും മകനും ചേർന്ന് ഡ്രൈവറെ തുടരെ വെട്ടി.. സംഭവം…
അച്ഛനും മകനും ചേർന്ന് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം. പിക്കപ്പ് ഓട്ടോ ഡ്രൈവറായ സതീഷിനെയാണ് അച്ഛനും മകനും ചേർന്ന് വെട്ടുകത്തി ഉപയോഗിച്ച് തുടരെ വെട്ടിയത്.കോട്ടയം നെല്ലിക്കലാണ് സംഭവം. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
വെട്ടേറ്റ സതീഷിനെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.