അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടി.. ദൃശ്യങ്ങൾ പുറത്ത്…
അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടി.ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.തൃശ്ശൂർ തിരുത്തി പറമ്പ് സ്വദേശിയായ മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്.സ്റ്റേഷൻ റൗഡി ആയ ഗുണ്ട രതീഷും സംഘവുമാണ് അച്ഛനേയും മകനേയും ആക്രമിച്ചത്. ഇരുവരെയും വെട്ടി പരുക്കേൽപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം സേലം കോയമ്പത്തൂർ ദേശീയപാതയിൽ നടുറോഡിൽ കാർ തടഞ്ഞ് നിർത്തി യുവാവിനെ വെട്ടിക്കൊന്നു. ചാണക്യ എന്നറിയപ്പെടുന്ന ജോൺ എന്നയാളെയാണ് ഭാര്യയുടെ മുന്നിൽവെച്ച് 8 അംഗസംഘം കൊടുംക്രൂരമായി വെട്ടികൊന്നത്. കുപ്രസിദ്ധ ഗുണ്ടയാണ് കൊല്ലപ്പെട്ട ജോൺ.


