17കാരിയായ മകളോട് അച്ഛന്റെ ക്രൂരത, ദേഹത്ത് ആസിഡൊഴിച്ചു.. 10 വയസുകാരിയ്ക്ക് നേരെയും…
പനത്തടി പാറക്കടവിൽ മകളോടും ബന്ധുവിനോടും പിതാവിൻ്റെ ക്രൂരത. 17 വയസുള്ള മകളുടേയും ബന്ധുവായ 10 വയസുകാരിയുടേയും ദേഹത്ത് ആസിഡ് ഒഴിച്ചു. കർണാടക കരിക്കെ ആനപ്പാറയിലെ കെ.സി. മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. കേസെടുത്ത രാജപുരം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.