കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവ്.. കൈ, കാല്‍ വിരലുകള്‍ മുറിച്ചു മാറ്റിയ യുവതിയുടെ മൊഴി പുറത്ത്..

കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കൈ, കാല്‍ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന തിരുവനന്തപുരം സ്വദേശി നീതു സംസ്ഥാനതല മെഡിക്കല്‍ എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കി. കൊച്ചിയിലായിരുന്നു മൊഴിയെടുപ്പ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, നഴ്സിംഗ് സര്‍വീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍, എന്നിവരടങ്ങുന്ന സംഘത്തിന് മുന്നിലാണ് നീതു മൊഴി നല്‍കിയത്. നീതു ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ കോസ്മെറ്റിക് ഹോസ്പിറ്റലിലെ ഒരു ഡോക്ടറെയും കമ്മിറ്റി വിളിച്ചു വരുത്തിയിരുന്നു. തനിക്ക് ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുക്കണമെന്ന ആവശ്യം നീതു എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ആവര്‍ത്തിച്ചു

Related Articles

Back to top button